വെള്ളത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി; കൊലയ്ക്ക് കാരണം പ്രേമം നിരസിച്ചത്; ഉന്നാവോ കൊലപാതകത്തിന് വിശദീകരണവുമായി യു.പി പൊലീസ്
natioanl news
വെള്ളത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി; കൊലയ്ക്ക് കാരണം പ്രേമം നിരസിച്ചത്; ഉന്നാവോ കൊലപാതകത്തിന് വിശദീകരണവുമായി യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 10:47 pm

ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി യു.പി പൊലീസ്. വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകമെന്നും പ്രേമം നിരസിച്ചതാണ് ഇതിന് കാരണമെന്നും പൊലീസ് വിശദീകരിച്ചു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനയ് എന്ന യുവാവും പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 17നാണ് ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികളുടെ കാലുകളും കൈകളും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടികളില്‍ വിഷം ഉള്ളില്‍ ചെന്നതായാണ് പ്രാഥമിക നിഗമനം. വായില്‍ നിന്ന് നുര പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടികളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Love rejected because of murder; UP police give explanation for Unnao murder