മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
ശിവസേനാ നേതാവും മന്ത്രിയുമായ അനില്‍ പരാബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പരിഹാസം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റേത് മരണ വാറന്റല്ല മറിച്ച് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ള പ്രേമലേഖനം മാത്രമാണെന്ന് റാവത്ത് പറഞ്ഞു.
അനില്‍ പരാബിനോട് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
”ശക്തവും അജയ്യവുമായ മഹാ വികാസ് അഘാഡിയുടെ മതില്‍ തകര്‍ക്കാനുള്ള പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് ശേഷം പ്രണയ ലേഖനങ്ങളുടെ പ്രവാഹം വര്‍ധിച്ചു,” റാവത്ത് പറഞ്ഞു
അനില്‍ പരാബിനെ ബി.ജെ.പി നേതാക്കള്‍ ലക്ഷ്യം വെച്ചതായി സഞ്ജയ് റാവത്ത് പറഞ്ഞു. അദ്ദേഹം നോട്ടീസിനോട് പ്രതികരിക്കുകയും ഇ.ഡിയുമായി സഹകരിക്കുകയും ചെയ്യുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കുന്നതിനായി ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തെയും റാവത്ത് വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Love Letters”: Sena Mocks Probe Agency Summons To Maharashtra Minister