ഐ.പി.എല്ലില്‍ ടീമുകളുടെ എണ്ണം കൂട്ടണം, പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണം: ദ്രാവിഡ്
Cricket
ഐ.പി.എല്ലില്‍ ടീമുകളുടെ എണ്ണം കൂട്ടണം, പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണം: ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th November 2020, 7:30 pm

ബാംഗ്ലൂര്‍: ഐ.പി.എല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ്. പ്രതിഭാധനരായ ഒരുപാട് യുവാക്കള്‍ അവസരം കാത്ത് പുറത്തുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

‘ടീമുകളുടെ എണ്ണം കൂടുന്നതിനുസരിച്ച് പുറത്തുള്ള മികച്ച കളിക്കാര്‍ക്ക് അവസരം കൊടുക്കാന്‍ സാധിക്കും’, ദ്രാവിഡ് പറഞ്ഞു.

ഐ.പി.എല്ലിലെ മികച്ച ടീമാവുന്നതിന് മുംബൈ ഇന്ത്യന്‍സിനെ സഹായിക്കുന്നത് അനുഭവസമ്പത്തും പുതുമുഖങ്ങളുടേയും കൂട്ടമാണെന്നും ദ്രാവിഡ് പറഞ്ഞു.

2021 ഐ.പി.എല്ലില്‍ ഒമ്പത് ടീമുകള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ദ്രാവിഡിന്റെ പ്രതികരണം.

2020 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സാണ് ചാമ്പ്യന്‍മാരായത്. ഡല്‍ഹി ക്യാപിറ്റല്‍സിനെയായിരുന്നു കലാശപ്പോരില്‍ മുംബൈ തോല്‍പ്പിച്ചത്.

മുംബൈ അഞ്ചാം കിരീടമാണ് ദുബായില്‍ നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lot of talent in store, IPL is ready for expansion Rahul Dravid