അമൃതാനന്ദമയി മഠത്തിലെ അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തില്‍; മഠം വിവരം കൈമാറുന്നില്ലെന്ന് ആരോപണം; വിദേശികളടക്കമുള്ളവരെ ഹോസ്റ്റലിലേക്ക് മാറ്റുന്നു
COVID-19
അമൃതാനന്ദമയി മഠത്തിലെ അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തില്‍; മഠം വിവരം കൈമാറുന്നില്ലെന്ന് ആരോപണം; വിദേശികളടക്കമുള്ളവരെ ഹോസ്റ്റലിലേക്ക് മാറ്റുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 10:52 pm

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സംശയത്തെത്തുടര്‍ന്ന് ഇവരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കിയില്ല എന്നതാണ് ഉയരുന്ന ആരോപണം.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടാണ് അന്തേവാസികളെ പരിശോധകള്‍ക്ക് വിധേയരാക്കിയത്. പരിശോധനകള്‍ക്കായി സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഇവരെ കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയത്.

അതേസമയത്ത്, സംസ്ഥാനത്ത് ഇന്ന് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തില്‍ ചികിത്സയിലുള്ളവരുടെ ആകെ ആളുകള്‍ 105 പേരായി.

രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ട്. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍ഗോഡ് നിന്നും 2 പേര്‍ കോഴിക്കോടും ഉള്ളവരാണ്. 8 പേര്‍ ദുബായില്‍ നിന്ന് എത്തിയവരും, ഒരാള്‍ യു.കെയിയില്‍ നിന്നും 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്.

കേരളത്തില്‍ നിലവില്‍ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ