| Monday, 8th October 2018, 3:06 pm

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്; എന്നിട്ടും സുഹൈബിന് നഷ്ടമായത് ജീവിതത്തിലെ 18 വര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ജനപ്രിയവുമായ കുറ്റാന്വേഷണ ടെലിവിഷന്‍ പരിപാടി “ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്” അവതാരകന്‍ സുഹൈബ് ഇല്ല്യാസിയ്ക്ക് ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് സ്വന്തം ജീവിതം തന്നെ ആയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വസതിയില്‍ കഴുത്തില്‍ ഒന്നിലധികം മുറിവുകളുമായി സുഹൈബിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് സുഹൈബ് ആണെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതോടെ കോടതിയുടെയും ജനങ്ങളുടെയും മുന്നില്‍ സുഹൈബ് കുറ്റക്കാരനായി. കൊലകുറ്റത്തിന് അദ്ദേഹം ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഈ ആഴ്ച്ച ഹൈക്കോടതി സുഹൈബ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചു. വൈകി കിട്ടിയ നീതിയില്‍ പക്ഷെ അദ്ദേഹത്തിന് മാത്രം സന്തോഷിക്കാന്‍ കഴിഞ്ഞില്ല. കാരണം 18 വര്‍ഷത്തെ ജീവിതമായിരുന്നു സുഹൈബിന് നഷ്ടമായത്.

“”18 വര്‍ഷമായി നിരപരാധിയാണെന്ന് ഞാന്‍ പറയുന്നു. ഇന്ന് ബഹുമാനപ്പെട്ട കോടതിയും അത് പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ട സമയം, ആത്മാഭിമാനം, ഊര്‍ജം, ആത്മവിശ്വാസം എന്നിവ തിരിട്ടു കിട്ടാത്തതാണ്. 18 വര്‍ഷത്തെ എന്റെ ജീവിതം നഷ്ടമായതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഇത്രയും കാലം കോടതിയിലും ദൈവത്തിലും മാത്രമാണ് വിശ്വസിച്ചത്. അതില്‍ നന്ദിയുണ്ട്”” സുഹൈബ് പറഞ്ഞു.


ഏഴ് വയസുകാരിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ പള്ളിക്ക് മുകളില്‍


ഞാന്‍ ഇനി സ്വാതന്ത്രനാണ്, തീഹാര്‍ ജയിലിലെ ഒറ്റപ്പെടല്‍ ഇനിയില്ല. മകളുമൊത്ത് ഞാന്‍ എന്റെ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ജയിലില്‍ ആയിരുന്നപ്പോള്‍ സ്വാതന്ത്രത്തെ കുറിച്ച് ഞാന്‍ സ്വപ്നം കാണാറുണ്ട്. ഇപ്പോള്‍ ഇത് ഒരു സ്വപ്നം തന്നെ ആണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. -സുഹൈബിന്റെ ശബ്ദമിടറുന്നു.

“”18 വര്‍ഷക്കാലത്തെ ജയില്‍ വാസത്തെ ജീവിതം എന്നതിനപ്പുറം നരകമെന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം. പക്ഷെ ജയില്‍ വാസത്തോടെ ഞാന്‍ കൂടുതല്‍ അറിവും മനക്കരുത്തും നേടി എന്ന് വേണം പറയാന്‍. ജയില്‍ വാസകാലത്ത് ഞാന്‍ വായിച്ച പുസ്തകങ്ങളെല്ലാം എന്നെ അതിന് പ്രാപ്തനാക്കി എന്ന് തോന്നുന്നു””- സുഹൈബ് പറയുന്നു.

വായനക്കാര്‍ക്ക് ഏറ്റവും ലളിതമായി മനസ്സിലാക്കത്തക്കവണ്ണം ഭഗവത്ഗീതയും, ഉപനിഷത്തുകളും വിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ് സുഹൈബ് ഇപ്പോള്‍. മറ്റൊന്ന് അദ്ദേഹത്തിന്റെ ഷോയെ പുതുക്കിപ്പണിയുക എന്നതാണ്.

“”കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഒട്ടനവധി കുറ്റാന്വേഷണ പരമ്പരകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്റെ ഷോ വീണ്ടും ആരംഭിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഞാന്‍ ജയിലില്‍ കണ്ട ജീവിതങ്ങള്‍ ലോകത്തെ കാണിക്കേണ്ടത് എന്റെ ഉത്തരമാണെന്നിരിക്കെ ഞാന്‍ എത് ആരംഭിക്കുക തന്നെ ചെയ്യും.

എന്റെ നിരപാരാധിത്വം തെളിയിക്കാന്‍ എനിക്ക് 18 വര്‍ഷം വേണ്ടി വന്നു. നഷ്ടമായ സമയം എനിക്കിനി ഒരിക്കലും തിരികെ കിട്ടില്ല എന്നുമറിയാം, എങ്കിലും ഈ ഭൂമിയില്‍ ജീവിച്ച ഓരോ ദിവസവും നിമിഷവും ഞാന്‍ ഉപകാരപ്പെടുത്താന്‍ ശ്രമിക്കും. വൈകാരികമായും ശാരീരീകമായും ഞാന്‍ ജുഡീഷ്യറിയോട് കടപ്പെട്ടിരിക്കുന്നു- സുഹൈബ് പറഞ്ഞു.

We use cookies to give you the best possible experience. Learn more