കാലിഫോര്‍ണിയ: അമേരിക്കന്‍ നഗരമായ ലോസ് ഏഞ്ചലസില്‍ കാര്‍ഗോ കണ്ടെയ്‌നര്‍ ട്രെയിനുകള്‍ മാസങ്ങളായി കൊള്ളയടിക്കപ്പെടുന്നതായി പരാതി.
അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള പാക്കേജുകള്‍ കൊള്ളയടിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊള്ളയടിക്കപ്പെട്ട് കാലിയായ പാക്കേജുകള്‍ റെയില്‍വേ ട്രാക്കുകളിലേക്ക് വ്യാപകമായി വലിച്ചെറിയപ്പെടുന്നുമുണ്ട്.
ആമസോണ്‍, ആര്‍.ഇ.ഐ എന്നിവയില്‍ നിന്നുള്ള പാക്കേജുകളാണ് കൊള്ളയടിക്കപ്പെടുന്നത്.
പല സാധനങ്ങളുടെയും അവശിഷ്ടങ്ങള്‍ മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സി.ബി.എസ്. ലോസ് ഏഞ്ചലസ് മാധ്യമം സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
ഉപയോഗപ്രദമാണെന്ന് തോന്നാത്തതുകൊണ്ട് മോഷ്ടാക്കള്‍ വലിച്ചെറിഞ്ഞ സാധനങ്ങളായിരിക്കാം ഇതെന്നാണ് സി.ബി.എസ്.എല്‍.എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാലി പാക്കേജുകളാണ് കസ്റ്റമേഴ്‌സില്‍ എത്തുന്നത് എന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണം പൊലീസിന് വിടുമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം കാര്‍ഗോ മോഷണത്തില്‍ യൂണിയന്‍ പാര്‍സല്‍ സര്‍വീസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് യു.പി.എസ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Los Angeles train tracks blanketed with empty boxes as thieves loot cargo trains including that of Amazon