ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ കൗണ്ടിയില്‍ വീണ്ടും കാട്ടുതീ പടര്‍ന്നതോടെ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കാസ്റ്റായിക് തടാകത്തിന് സമീപത്താണ് പുതിയതായി കാട്ടുതീ പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാട്ടുതീ അതിവേഗം പടര്‍ന്നുപിടിക്കുന്നതായും രണ്ട് മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടര്‍ന്നുപിടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് നിന്നും തീപിടുത്തത്തിന്റെ വ്യാപനം കണക്കിലെടുത്ത് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചാതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
പ്രദേശത്തെ ഏകദേശം 31000 ആളുകളെ നിര്‍ബന്ധമായും ഒഴിപ്പിക്കുമെന്നും 23000 പേര്‍ പലായനം ചെയ്യാനും മുന്നറിയിപ്പ് നല്‍കിയെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ലൂന പറഞ്ഞുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ലോസ് ആഞ്ചലസ് നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് 45 മൈല്‍ അകലെയായി നിരവധി റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കും സ്‌കൂളുകള്‍ക്കും സമീപത്തെ പര്‍വത പ്രദേശത്തെ കാസ്റ്റെക് തടാകത്തിന് സമീപം ബുധനാഴ്ച രാവിലെയോടെയാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ചയോടെ ആരംഭിച്ച തീപിടുത്തം പതിനായിരത്തിലേറെ ഏക്കറുകളിലേക്ക് വ്യാപിച്ചതിന് കാറ്റ് പ്രധാനകാരണമായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം വീടുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.
ഇന്ന് വരെ സ്ഥലത്ത് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന്റെയും വരണ്ടതും ഈര്‍പ്പം കുറഞ്ഞതുമായ കാലവസ്ഥയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ മാസം ലോസ് ആഞ്ചലസിലുണ്ടായ കാട്ടുതീ 28 മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. പതിനായിരത്തിലധികം വീടുകളും നശിച്ചിരുന്നു. പുതിയ തീപ്പിടുത്തത്തിന് ആദ്യത്തെ തീപിടുത്തവുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlight: Los Angeles fires again; More than 10,000 people are reported to have been evacuated