കണ്ണൂര്‍: എസ്.പി ഓഫീസിന് മുന്നില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കണിച്ചാര്‍ സ്വദേശി ജിന്റോ(39)യാണ് മരിച്ചത്. ജിന്റോയുടെ കാലിനാണ് വെട്ടേറ്റിരുന്നത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇതില്‍ ഒരാളെ പൊലീസ് പിടികൂടിയെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രതിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല.