പാലക്കാട്: ചരക്ക് ലോറി സമരത്തിനിടെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്.
കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോകവെ കഞ്ചിക്കോട് വെച്ചാണ് ആക്രമണമുണ്ടായത്. സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്നാണ് സൂചന.
ALSO READ: കാവേരിയില്‍ അഞ്ച് പേര് മുങ്ങി മരിച്ചു; തമിഴ്നാടിലെ 12 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇന്ധനവില വര്‍ധന, തേഡ് പാര്‍ട്ടി പ്രീമിയം ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയമായ ടോള്‍ പിരിവ് എന്നിവയ്ക്കെതിരെയാണ് ലോറി ഉടമകള്‍ അനിശ്ചിതകാലസമരം നടത്തുന്നത്.