[]കൊച്ചി: പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്ക് ബോള്‍ഗാട്ടി ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.ഐ.എം നേതാവ് കെ. ചന്ദ്രന്‍പിള്ളക്കെതിരെ ശക്തമായ വിമര്‍ശനവുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സിന്റെ പുതിയ പ്രസ്താവന.[]
വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച കമ്മറ്റി അംഗമായിരുന്നു ചന്ദ്രന്‍പിള്ള. പി.രാജീവ് എം.പിയും കമ്മറ്റി അംഗത്തിലു ണ്ടായിരുന്നെന്നും, എന്നാല്‍ കമ്മറ്റി അംഗമായതിന് ശേഷം തീരുമാനം മാറ്റിയത് സമ്മര്‍ദ്ദം മൂലമാണെന്നും ലോറന്‍സ് ആരോപിച്ചു.
എന്നാല്‍ ആരുടെ സമ്മര്‍ദ്ദമാണെന്ന കാര്യം ലോറന്‍സ് വ്യക്തമാക്കിയില്ല.
ജില്ലാ സെക്രട്ടേറിയറ്റ് കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ തീരുമാനമെടുത്തതിന് ശേഷമുള്ള മലക്കം മറിച്ചില്‍ ആളുകളില്‍ സംശയമുണ്ടാക്കുമെന്നും,ഇതിന് മറുപടി പറയേണ്ടത് ചന്ദ്രന്‍പിള്ളയാണെന്നും ലോറന്‍സ് വ്യക്തമാക്കി.
സ്ഥലം എം.എല്‍.എ എസ്. ശര്‍മ്മ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തത് തെറ്റാണെന്നും ലേറന്‍സ് കൂട്ടിച്ചേര്‍ത്തു.
ലുലു ഗ്രൂപ്പ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ചന്ദ്രന്‍പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നത്.
വ്യവസായവുമായി ബന്ധപ്പെട്ട തീരുമാനം ഉറച്ചതായിരിക്കണമെന്നും,ലുലു മാളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി വിശ്വസിക്കുന്നില്ലെന്നും, ദിനേശ് മണിയുടെ പ്രസ്താവന സി.പി.ഐ.എമ്മിന്റെ നിലപാടെല്ലെന്നുമായിരുന്നു ചന്ദ്രന്‍ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നത്.