| Saturday, 31st October 2015, 11:53 am

വാടകയ്ക്ക് വീട് കണ്ടെത്താനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്ത്യയില്‍ വാടകയ്ക്ക് ഒരു വീട് കണ്ടെത്തുകയെന്നത് ഏറെസമയവും ഭാഗ്യവും വേണ്ട കാര്യമാണ്. കണ്ടെത്തിയാല്‍ തന്നെ പലപ്പോഴും ബജറ്റ് പ്രശ്‌നമാകും. ബ്ലോക്കര്‍മാരുടെ സഹായം തേടുകയാണെങ്കില്‍ ഒരുമാസത്തെ വാടകയാണ് പലരും കമ്മീഷനായി ചോദിക്കുന്നത്.

ബ്ലോക്കറില്ലാതെ ഫഌറ്റുകളും വാടകവീടുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ കൂണുകള്‍ പോലെയാണ് പൊട്ടിമുളക്കുന്നത്. ഇടനിലക്കാരനില്ലാതെയും ബ്ലോക്കര്‍ ഫീ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ അംഗങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ.

ഇവരിലൂടെ വീടുകള്‍ ലഭിക്കുമെങ്കിലും ബ്ലോക്കര്‍മാരുടെ നെറ്റുവര്‍ക്കുകളില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റ് കൂട്ടുകളില്‍ നിന്നും ലഭിക്കുന്നത്ര വിഭിന്നശേഖരം ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ വീടു കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില വെബ്‌സൈറ്റുകളും ആപ്പുകളും ഉണ്ട്. അല്പസമയം ചിലവഴിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അധികം പണം ചിലവഴിക്കാതെ തന്നെ നിങ്ങള്‍ക്കു വീടു കണ്ടെത്താനാവും.

1. നോ ബ്രോക്കര്‍.ഇന്‍

പ്രവര്‍ത്തനം: മുംബൈ, ബംഗളുരു, പുനെ, ചെന്നൈ

ഡൗണ്‍ലോഡ്: നോ ബ്രോക്കര്‍ ഫോര്‍ ആന്‍ഡ്രോയ്ഡ്

നോബ്രോക്കര്‍ ഉപയോഗിച്ച് വീട്ടുടമസ്ഥര്‍ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള വസ്തുക്കളുടെ ലിസ്റ്റ് അഞ്ച് ലളിത സ്റ്റെപ്പുകള് വഴി ഇതില്‍ ആഡ് ചെയ്യാം. വ്യക്തിവിവരങ്ങളും, വസ്തുവിവരവും, വസ്തുവിന്റെ സ്ഥാനവും, സൗകര്യങ്ങളും ഉള്‍പ്പെടെ വിശദമായ കാര്യങ്ങള്‍ രേഖപ്പെടുത്താം.

മാസം 30,000 പുതിയ ലിസ്റ്റിങ്ങും 4 ലക്ഷത്തോളം ഉപഭോക്താക്കളും തങ്ങള്‍ നല്‍കുന്ന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.


ഗാര്‍ബ്ഹൗസ്

പ്രവര്‍ത്തനം: ബംഗളുരു, മുംബൈ, ഹൈദരാബാദ്, പൂനെ, ദല്‍ഹി, നോയിഡ, ഗസിയാബാദ്, ഫരീദാബാദ്, ഗുര്‍ഗൗണ്‍, ചെന്നൈ, കൊല്‍ക്കത്ത

വെബ്‌സൈറ്റ്: ഗാര്‍ബ്ഹൗസ്.കോം

10 ലക്ഷത്തോളം ഉപഭോക്താക്കള്‍ തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ആദ്യ രണ്ട് കോണ്ടാക്ട് സൗജന്യമായും മൂന്നാമത്തെത് 49 രൂപയ്ക്കും അതിനുശേഷമുള്ളത് 999 രൂപയ്ക്കുമാണ് നല്‍കുന്നത്.


നെസ്റ്റാവെ

പ്രവര്‍ത്തനം: ബംഗളുരു, ഹൈദരാബാദ്, ഗുര്‍ഗൗണ്‍
ഡൗണ്‍ലോഡ്: നെറ്റാവെ പോര്‍ ആന്‍ഡ്രോയ്ഡ്

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം റെന്റര്‍മാര്‍ക്കറ്റാണെന്നാണ് ഇവരുടെ അവകാശവാദം. ഫര്‍ണിഷിങ്ങുകള്‍ക്കും, ബെഡുകള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും ഒപ്പമാണ് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. നെസ്റ്റാവെ വഴി കണ്ടെത്തുന്ന വീടുകളില്‍ ടി.വി, സോഫ, ബെഡ്, കബോര്‍ഡ്, വാഷിങ്‌മെഷീന്‍, ഫ്രിഡ്ജ്, വൈ ഫൈ തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.

We use cookies to give you the best possible experience. Learn more