| Friday, 6th April 2018, 8:09 pm

ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവിനുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വന്‍ തുക വായ്പ്പ നല്‍കിയെന്ന കേസില്‍ ഐ.സി.ഐ.സി.ഐ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നോട്ടീസ് പതിക്കും. ചന്ദകൊച്ചാറിന്റെ ഭര്‍ത്തൃ സഹോദരന്‍ രാജീവ് കൊച്ചാറിനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

വീഡിയോകോണ്‍ ഗ്രൂപ്പിന് 201ല്‍ ക്രമവിരുദ്ധമായി 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതായാണ് ആരോപണം. ഇത് സംബന്ധിച്ച രേഖകളില്‍ സി.ബി.ഐ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ദീപക് കൊച്ചാറിന്റെ കമ്പനിയായ ന്യൂപവര്‍ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്താണ് വീഡിയോകോണ്‍ വായ്പ്പ സംഘടിപ്പിച്ചതെന്നാണ് ആരോപണം.


Read Also: ‘പൊരുതി ജയിച്ച് പെണ്‍പട’; ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യന്‍ വനിതാ ടീം; വിജയ നിമിഷത്തിന്റെ വീഡിയോ കാണാം


അതേസമയം, പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എച്ച്.ആര്‍ ഖാനെ സി.ബി.ഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഗീതാഞ്ജലി ജെയിംസിനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന മെഹുല്‍ ചോക്‌സിയുടെ ഹര്‍ജിയില്‍ ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടീസ് അയക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more