| Friday, 15th February 2019, 9:25 pm

പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസ്; ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച ഇമാം ഷഫീഖ് അല്‍ ഖാസ്മിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. ഇയാള്‍ കേരളം വിട്ടെന്നാണ് സൂചന.

പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുത്തിരുന്നു. പോക്‌സോക്കു പുറമേയാണ് ബലാല്‍സംഗത്തിന് കേസ് എടുത്തത്.

അതേസമയം ഷഫീഖ് അല്‍ ഖാസിമിയെ ഒളിത്താവളത്തിലേക്ക് മാറ്റാന്‍ സഹായിച്ച സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്‍സാരി, ഷാജി, അല്‍ അമീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: ജയിംസ് മാത്യുവിനെതിരായ ആരോപണം; പി.കെ ഫിറോസിനെതിരെ കേസെടുത്തു

ഇമാമിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അല്‍ അമീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.




പെണ്‍കുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം തോളിക്കോട് ജുമാ മസ്ജിദിലെ മുഖ്യ ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമി.

ALSO READ: പുല്‍വാമ ആക്രമണം; പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ

തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

പേപ്പാറ വനത്തിന് സമീപം പെണ്‍കുട്ടിയെ വാഹനത്തില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഷഫീഖ് അല്‍ ഖാസിമിനെതിരായ കേസ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more