തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായ അഞ്ച് പേര്‍ക്കെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസടക്കമുള്ള പ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ തീരുമാനം.
പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളങ്ങളിലും പ്രതികളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കും.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇവരെ പ്രതികളാക്കി ഈ മാസം 13 ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Also Read: സ്ഥാനമേറ്റെടുക്കും മുമ്പേ 2000 ന്റെ നോട്ടില്‍ ഉര്‍ജിത് പട്ടേലിന്റെ കയ്യൊപ്പ് വന്നതെങ്ങനെ?