കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. രണ്ട് തവണ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന നായകനെ വിമശിക്കുന്നവര്‍ കഴിഞ്ഞ് പോയ കാലങ്ങളിലെ പ്രകടനം സ്വയം വിലയിരുത്തണമെന്ന് രവി ശാസ്ത്രി പറഞ്ഞു.
ധോണിയുടെ ടി-ട്വന്റിയിലെ പ്രകടനത്തെ വിമര്‍ശിച്ച നേരത്തെ വി.വി.എസ് ലക്ഷ്മണും അജിത് അഗാക്കറും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കുള്ള മറുപടിയെന്നോണമാണ് പരിശീലകന്റെ വാക്കുകള്‍.
“വിക്കറ്റിന് പിറകില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു താരവും ഇതു വരെ ടീമില്‍ ഉണ്ടായിട്ടില്ല. ഈ ടീം മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. . വരാന്‍ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ടീം മികവ് തെളിയിക്കുമെന്നു തന്നെയാണ് കരുതുന്നത്” രവി ശാസ്ത്രി പറഞ്ഞു.
മുന്‍ കാലങ്ങളില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമുള്ള ധോണിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അഗാക്കറിനും ലക്ഷ്മണിനും പിന്നാലെ ടി- 20യില്‍ ധോണിയുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.
Dont Miss: റെയ്‌നയില്ല; ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുന്നത് ഈ മൂന്നു താരങ്ങളെ
ഏകദിന മത്സരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ട്വന്റി-20യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്നും താരം കുറച്ചുകൂടി വ്യത്യസ്തമായ രീതിയില്‍ ട്വന്റി-20 മത്സരങ്ങളെ സമീപിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്നുമായിരുന്നു ഗാംഗുലി പറഞ്ഞിരുന്നത്. നേരത്തെ മുന്‍ താരങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധോണിയും രംഗത്തെത്തിയിരുന്നു.