| Monday, 25th November 2019, 7:47 pm

'ലോങ് ലിവ് മഹാ വികാസ് അഘാഡി'; ഗ്രാന്റ് ഹയാട്ടില്‍നിന്ന് മഹാ സഖ്യത്തിന്റെ മുദ്രാവാക്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എല്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിന്റെ ശക്തിപ്രകടിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ വന്‍ പങ്കാളിത്തം. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ശക്തി പ്രകടിപ്പിക്കാനാണ് സഖ്യത്തിന്റെ നീക്കം.

സഖ്യത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് എം.എല്‍.എമാര്‍ ഹോട്ടല്‍ മുറിയില്‍ ലോങ് ലിവ് മഹാ വികാസ് അഘാഡി എന്ന മുദ്രാവാക്യം വിളിച്ചു. മുംബൈയിലെ ഗ്രാന്റ് ഹയാട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും എത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ പല എം.എല്‍.എമാരും ഇതിനോടകം തന്നെ പങ്കുവച്ചു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം 162 എം.എല്‍.എമാരുണ്ടെന്നും അവരെ എല്ലാവരെയും മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച് അണിനിരത്തുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ വെല്ലുവിളിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more