ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതാണെന്ന് കരുതുന്ന ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന തെംസ് നദിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.
സുരക്ഷാകാരണങ്ങളാല്‍ വിമാനത്താവളം 17 മണിക്കൂര്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.
ഇതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ യാത്രക്കാര്‍ അതത് വിമാനകമ്പനികളുമായി ബന്ധപ്പെടാന്‍ പൊലിസ് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച വൈകീട്ടാണ് നദിയുടെ പരിസരത്തുനിന്ന് ബോംബ് കണ്ടെത്തിയിരുന്നത്.
തുടര്‍ന്ന് രാത്രി തന്നെ വിമാതത്താവളം അടച്ചുപൂട്ടുകയായിരുന്നു. 17 മണിക്കൂറിന് ശേഷം വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധിക്യതര്‍ അറിയിച്ചിട്ടുണ്ട്.