| Wednesday, 20th February 2019, 10:14 pm

ബി.ജെ.പി സഖ്യത്തിന് മറുപടി; തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വിശാല സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എം.കെയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. 39 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും മത്സരിക്കാനാണ് നിലവിലെ ധാരണ.

ഇടത് പാര്‍ട്ടികളും വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ പാര്‍ട്ടികളും വിശാല സഖ്യത്തിന്റെ ഭാഗമായി.

Read Also : പൊലീസ് ഭീഷണി വക വെക്കാതെ മുന്നോട്ട്; ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നെന്ന് കിസാന്‍ സഭ

ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കും കെ.സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബി.ജെ.പിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തി പ്രചാരണം നടത്തുമെന്ന് ചര്‍ച്ചകള്‍ക്കുശേഷം എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ സഖ്യം തീരുമാനിച്ചതോടെ ഡി.എം.കെ യു.പിഎയില്‍ തിരിച്ചെത്താനും വഴിതെളിഞ്ഞു.

അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കാനാണ് ബിജെപി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ധാരണ. പുതുച്ചേരിയിലും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും. പട്ടാളി മക്കള്‍ കക്ഷിയുമായും എ.ഐ.എ.ഡി.എം.കെ സഖ്യധാരണയായിരുന്നു. ഏഴ് സീറ്റാണ് പി.എം.കെക്ക് നല്‍കിയത്. ആകെ 39 നാല്‍പത് ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്.

തമിഴ്‌നാട്ടില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയെ പിന്തുണക്കുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് പനീര്‍സെല്‍വം നേരത്തെ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more