ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തകര്‍ച്ച; രണ്ടു സീറ്റുകളിലേയ്ക്ക് പിന്തള്ളപ്പെട്ടു, ബി.ജെ.പി ബഹുദൂരം മുന്നില്‍
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 59 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് കേവലം രണ്ടു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.
എസ്.പി- ബി.എസ്.പി സഖ്യം 17 സെറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബി.എസ്.പി 11 ഉം, എസ്.പി ആറും സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, മുംബൈയില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പി-ശിവസേന സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ മികച്ച മുന്നേറ്റം സ്വന്തമാക്കിയെങ്കിലും ബി.ജെ.പിക്ക് തമിഴ്നാടും കേരളവും പിടിക്കാനായില്ല. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല.
കേരളത്തില്‍ യു.ഡി.എഫ് 19 സീറ്റിലും എല്‍.ഡി.എഫ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തമിഴ്നാട്ടില്‍ ഡി.എം.കെ തരംഗമാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
ദല്‍ഹിയില്‍ ഏഴു സീറ്റുകളിലും ബി.ജെ.പി മുന്നേറുകയാണ്. ബി.ജെ.പിയുടെ പ്രധാന നേതാവും എം.പിയുമായ മീനാക്ഷി ലേഖി ന്യൂദല്‍ഹി സീറ്റില്‍ മുന്നേറുകയാണ്. ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കനാണ് ഇവിടെ പിന്നില്‍. ആം ആദ്മിയുടെ ബ്രിജേഷ് ഗോയലാണ് മൂന്നാമത്.
സൗത്ത് ദല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിദുരി ആം ആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ചന്ദയാണ് പിന്നില്‍. കോണ്‍ഗ്രസിന്റേ വീജേന്ദ്ര സിങ് മൂന്നാമതാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ആം ആദ്മിയുടെ അതിഷിയെക്കാള്‍ മുന്നിലാണ്.
ചാന്ദ്‌നി ചൗക്കില്‍ ബി.ജെ.പിയുടെ ഹര്‍ഷ് വര്‍ധനാണ് മുനനില്‍. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരിയാണ് മുന്നില്‍. ഇവിടെ മുഖ്യമന്ത്രിയും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷീല ദീക്ഷിത് പിന്നിലാണ്. സൂഫി ഗായകന്‍ ഹന്‍സ് രാജും പിന്നിലാണ്.