എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ സമ്പത്തിന് വന്‍ തിരിച്ചടി; ലീഡ് വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മാത്രം
D' Election 2019
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ സമ്പത്തിന് വന്‍ തിരിച്ചടി; ലീഡ് വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 11:22 am

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒരിടത്ത് മാത്രം ലീഡ് ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ സമ്പത്ത്. കേരളത്തില്‍ എല്‍.ഡി.എഫിന് ഉറച്ച വിജയ സാധ്യതയുള്ള സീറ്റായിരുന്നു ആറ്റിങ്ങല്‍. എന്നാല്‍ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സമ്പത്തിന് വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ കഴിയുന്നത്.

വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യഘട്ടം മുതല്‍ തന്നെ മണ്ഡലത്തില്‍ അടൂര്‍പ്രകാശ് മുന്നില്‍ നില്‍ക്കുകയാണ്. 8432 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അടൂര്‍ പ്രകാശിനുള്ളത്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കനത്ത മത്സരം നടക്കുകയാണ്. ലീഡ് നില മാറി മറിയുന്ന കാസര്‍കോട് മണ്ഡലത്തില്‍ നിലവില്‍ സതീഷ് ചന്ദ്രനാണ് ലീഡ് ചെയ്യുന്നത്.

3852 വോട്ടിന് സതീഷ് ചന്ദ്രന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഇവിടെ കോണ്‍ഗ്രസിന്റെ രാജ്മോഹന്‍ ഉണ്ണിത്താനാണ് ലീഡ് നേടിയിരുന്നത്.നിലവില്‍ കേരളത്തില്‍ രണ്ട് സീറ്റിലാണ് എല്‍.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നത്.

ആലപ്പുഴയില്‍ എം.എം ആരിഫ് പിന്നിലേയ്ക്ക് പോയി. വടകരയില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.

രാജ്യത്ത് എന്‍.ഡി.എയാണ് മുന്നിട്ടുനില്‍ക്കുന്നത്. 340 സീറ്റുകളില്‍ എന്‍.ഡി.എയും 104 സീറ്റില്‍ യു.പി.എയും മുന്നിട്ടുനില്‍ക്കുന്നു.