ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത.
ഏപ്രില്‍ 12-ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മെയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്.
2014-ലെ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴുമുതല്‍ മെയ് 12 വരെ ആയിരുന്നു. മേയ് 15-നാണ് വോട്ടെണ്ണിയത്. ഏപ്രില്‍ 10-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്.
രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീരില്‍ പൊതു തെരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നു വ്യക്തമല്ല. ക്രമസമാധാനനില വിലയിരുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അടുത്തദിവസം സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്.
നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: