| Sunday, 28th April 2019, 7:59 am

വെയിലുകൊള്ളാന്‍ വയ്യ; മമതയുടെ അനന്തരവനായ തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് പകരം വോട്ടുപിടിക്കുന്നത് പ്രതിമ, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെല്‍ക്കത്ത: വെയിലുകൊള്ളാന്‍ വയ്യാത്തതുകൊണ്ട് ബംഗാളിലെ ലോക്‌സഭാ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത് പ്രതിമയെ ഉപയോഗിച്ച്. സ്ഥാനര്‍ഥിക്ക് പകരം വോട്ട് പിടിക്കുന്നത് പ്രതിമയാണ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ഥിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് വെയിലുകൊള്ളാന്‍ വയ്യാത്തത് കാരണം പ്രതിമയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്.

അഭിഷേകിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയുമായി അണികളാണ് തുറന്ന ജീപ്പില്‍ പ്രചരണം നടത്തുന്നത്. കൈകൂപ്പി നില്‍ക്കുന്ന പ്രതിമയെ താങ്ങിപ്പിടിച്ചാണ് അണികളുടെ പ്രചരണം.

ഈ പ്രചാരണപരിപാടിയുടെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടൊപ്പം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം, ബി.ജെ.പിയാണ് രാജ്യത്തിന് ഏറ്റവും അപകടകരമെന്നും അവര്‍ 440 വാട്ട് പോലെയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

ബി.ജെ.പിയെ തിരസ്‌കരിക്കണമെന്നും അവര്‍ക്ക് വോട്ട് ചെയ്യുന്നത് ഏതുവിധേനയും തടയണമെന്നും മമത ഹൂഗ്ലി ജില്ലയിലെ പാണ്ഡുവയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞിരുന്നു.

‘തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തിന് ഒരു തകരാറുമുണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ രണ്ടാംതവണയും ബി.ജെ.പിയെയും മോദിയെയും വിജയിപ്പിച്ചാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കും.’- മമത പറഞ്ഞിരുന്നു.

‘മോദി 18 മണിക്കൂര്‍ ജോലി ചെയ്യുന്നു, രാഹുല്‍ രണ്ടു മാസത്തിലൊരിക്കല്‍ വിദേശയാത്ര പോകുന്നു: ആരോപണവുമായി അമിത് ഷാ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നവരെ എങ്ങനെ ഭരണത്തിലേക്കു തിരികെക്കൊണ്ടുവരും ? ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് തങ്ങളെന്നു പറയാന്‍ ബി.ജെ.പിക്ക് എങ്ങനെ കഴിയും ? ബി.ജെ.പിക്ക് ഹിന്ദുമതത്തോട് ഒരു ബഹുമാനവുമില്ല. മോദിക്കു കീഴില്‍ പാര്‍ട്ടി രാജ്യത്തു കലാപകാരികളെപ്പോലെ പ്രശ്നങ്ങളുണ്ടാക്കുകയാണ്.

ബി.ജെ.പി നിരക്ഷരരുടെ പാര്‍ട്ടിയാണെന്നും അവരില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.

ഒട്ടേറെ കര്‍ഷകര്‍ മോദി ഭരണത്തിനിടെ ആത്മഹത്യ ചെയ്തെന്നും തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയെന്നും മമത ആരോപിച്ചു. ഇതിനിടെ ഇന്ധനവില കൂടി, ആളുകള്‍ക്ക് ബാങ്കില്‍ നിന്നു പണം ലഭിക്കുന്നില്ല. അതിനു സി.പി.ഐ.എം ബി.ജെ.പിയെ സഹായിക്കുകയാണെന്നും അവര്‍ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ ഗുണ്ടകള്‍ ഇപ്പോള്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മമത ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more