| Tuesday, 8th October 2019, 11:10 pm

ആ വാര്‍ത്ത തെറ്റ്; ജോളി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നെന്ന വാര്‍ത്ത തള്ളി ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൂടത്തായി കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആത്മഹത്യാ പ്രവണതയെത്തുടര്‍ന്നല്ല, ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബെഹ്റ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയിലില്‍ കഴിയുന്ന ജോളി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയെന്നുമായിരുന്നു ഉയര്‍ന്ന അഭ്യൂഹം. പതിനാല് ദിവസത്തേക്കാണ് ജോളിയേയും മാത്യുവിനെയും പ്രജുകുമാറിനെയും റിമാന്‍ഡ് ചെയ്തതിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ ചോദ്യം ചെയ്യാനുള്ളതിനാല്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും ബെഹ്‌റ അറിയിച്ചു. ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ളതിനാലുമാണ് ഇത്. റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അന്വേഷണത്തലവനായി തുടരുമെന്നും ബെഹ്റ വ്യക്തമാക്കി.

കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more