| Saturday, 1st August 2020, 1:22 pm

50ന് മുകളില്‍ പ്രായമുള്ളവരേയും മറ്റ് അസുഖങ്ങളുള്ള പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. മറ്റ് അസുഖങ്ങളുള്ള, 50 വയസിന് താഴെയുള്ള പൊലീസുകാരേയും കൊവിഡ് ഡ്യൂട്ടിയില്‍ ഇടരുതെന്നും ബെഹ്‌റ പറഞ്ഞു.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. 50 വയസിന് മുകളിലുള്ളവരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

പൊലീസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീടുകളില്‍ എത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

88 പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ അധികവും തിരുവനന്തപുരത്താണ്. ഇന്നലെ തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് രണ്ട് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more