COVID-19
ലോക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കുമെന്ന് ഡി.ജി.പി; പിഴ വിവരങ്ങള്‍ പിന്നീട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 12, 12:54 pm
Sunday, 12th April 2020, 6:24 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തില്‍ പിടിച്ചെടുത്ത എല്ലാ വാഹനങ്ങളു വിട്ടു നല്‍കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

പൊലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാണ് വാഹനങ്ങള്‍ വിട്ടു നല്‍കുക.

വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് ബെഹ്‌റ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.