ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്താണ് മൊഴിയെടുത്തത്. മോന്‍സന്റെ വീട്ടില്‍ ഇവര്‍ പോയിരുന്നതായി നേരത്തെ വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ബെഹ്‌റയ്ക്ക് മോന്‍സണുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് സൂചന. ഐ.ജി ലക്ഷ്മണ മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു.
മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലും ബെഹ്‌റയോട് വിശദീകരണം തേടിയെന്നാണ് വിവരം.
ബെഹ്‌റ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പൊലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു.
പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.