| Wednesday, 5th April 2017, 1:37 pm

പൊലീസ് നടപടിയെ ന്യായീകരിച്ച് ലോക്‌നാഥ് ബെഹ്‌റ: സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ബാഹ്യ ഇടപെടല്‍ മൂലമാണ് സംഘര്‍ഷമുണ്ടായതെന്നാണ് ഡി.ജി.പിയുടെ വിശദീകരണം

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതുപറയുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറയുന്നു.

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളെ ഉടന്‍ തന്നെ വിട്ടയക്കും. എന്നാല്‍ ബന്ധുക്കളല്ലാത്ത ആറ് പേര്‍ കസ്റ്റഡിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പേരൂര്‍ക്കട ആശുപത്രിയിലെത്തി മഹിജയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തിയ ഡി.ജി.പിക്കെതിരെ യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും മുദ്രാവാക്യം വിളിച്ചു.

ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ശാസിച്ചിരുന്നു.

ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ബന്ധപ്പെട്ടാണ് വി.എസ് ചീത്ത വിളിച്ചത്. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റ് ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.


Dont Miss മിണ്ടിപ്പോകരുത്; പേരൂര്‍ക്കട ആശുപത്രിക്ക് മുന്നില്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച യുവജന സംഘടനകളോട് ഐ.ജി മനോജ് എബ്രഹാം 


ഉപതെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമമെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും വി.എസ് ചോദിച്ചു.

സര്‍ക്കാരിനെ നാണംകെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ താങ്കളുടെ ഡിപാര്‍ട്‌മെന്റ്. കുറ്റക്കാരെ വെറുതെ വിടുകയും പരാതി പറയാന്‍ വരുന്നവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും വി.എസ് ചോദിച്ചിരുന്നു. .

മഹിജയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പൊലീസ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. നിലത്ത് കിടന്നുകൊണ്ടാണ് മഹിജ പ്രതിഷേധിച്ചെങ്കിലും ഇവരെ വലിച്ചിഴച്ചുകൊണ്ട് വണ്ടിയില്‍ കയറ്റുകയും മര്‍ദ്ദിക്കുകയുമായിരുന്നു പൊലീസ്.

We use cookies to give you the best possible experience. Learn more