| Wednesday, 1st February 2017, 6:32 pm

' ആദ്യം കണ്ടത് താളവട്ടമായിരുന്നു അന്ന് മുതല്‍ ആരാധകനായി ' മോഹന്‍ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞ് ലോക്‌നാഥ് ബഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

” ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹന്‍ ലാല്‍. ആദ്യമായി കണ്ട മലയാള ചിത്രം താളവട്ടമായിരുന്നു. അന്ന് മുതല്‍ ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനായി മാറുകയായിരുന്നു. ” മലയാള സിനിമയിലെ അതുല്ല്യ നടന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന തുറന്ന് പറയുകയായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ശുഭയാത്രയുടെ ചടങ്ങിനിടെയാണ് ബഹ്‌റ മനസ്സ് തുറന്നത്.

എ.എസ്.പി ട്രെയിനിയായി 1987 ലാണ് കേരളത്തിലെത്തുന്നത്. അന്ന് കേരളത്തില്‍ വച്ച് ആദ്യം കാണുന്ന ചിത്രമായിരുന്നു മോഹന്‍ലാലിന്റെ താളവട്ടം. ചിത്രം വളരെ ഇഷ്ടമായി. അന്ന് മുതലാണ് ബഹ്‌റ മോഹന്‍ലാലിന്റെ ആരാധകനാകുന്നത്. ഇന്നും ലാലിന്റെ കടുത്ത ആരാധകനാണ്.

മലയാള സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് ലോക്‌നാഥ് ബഹ്‌റ. സിദ്ദിഖ്-ലാല്‍ ചിത്രങ്ങളേയും ഒരുപാട് ഇഷ്ടമാണെന്നും കേരളത്തിലെത്തിയത് മുതല്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്ന ചിത്രങ്ങളൊക്കെ കാണാറുണ്ടെന്നും നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സിദ്ദീഖിന്റെ പുതിയ ചിത്രമായ ഫുക്രിയുടെ ഫസ്റ്റ് ക്ലാസ് അടിച്ചതും ബഹ്‌റയായിരുന്നു.

കാലങ്ങളായി സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ലോക്‌നാഥ് ബഹ്‌റ അവിചാരിതമായല്ല താന്‍ ഫുക്രിയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഫസ്റ്റ് ക്ലാപ്പടിച്ചതെന്നും പറഞ്ഞു.


Also Read: ബി.ജെ.പിക്കെതിരായ പ്രതിഷേധം ഗുജറാത്തില്‍ തെരുവിലേക്കും: ബി.ജെ.പി നേതാവിന് നേരെ ചീമുട്ടയേറും മഷി പ്രയോഗവും


വിയറ്റ്‌നാം കോളനിയായിരുന്നു താന്‍ ആദ്യം ചിത്രീകരണം കണ്ട സിദ്ദീഖ്-ലാല്‍ ചിത്രം. ചിത്രം വലിയ വിജയമായിരുന്നു. പിന്നീട് അവരുടെ മിക്ക ചിത്രങ്ങളുടേയും ചിത്രീകരണ വേളയില്‍ സന്ദര്‍ശിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാബൂളിവാലയുടേയും ഫസ്റ്റ് ക്ലാപ്പടിച്ചതും താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 25 വര്‍ഷമായി രണ്ടുപേരേയും അറിയാമായിരുന്നു. ഫുക്രിയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഇരുവരും വിളിക്കുകയായിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു.

We use cookies to give you the best possible experience. Learn more