തിരുവനന്തപുരം: കൊവിഡ്, ലോക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി 126 കോടി രൂപ ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. റിസ്‌ക് അലവന്‍സും ഫീഡിങ് ചാര്‍ജും നല്‍കാനാണ് തുക ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദുരിതാശ്വാസനിധിയില്‍ നിന്നോ മറ്റേതെങ്കിലും ഫണ്ടില്‍ നിന്നോ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.
ഇന്‍സ്‌പെക്ടര്‍ വരെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് 45 ദിവസത്തേക്ക് 250 രൂപവീതം ഫീഡിങ് ചാര്‍ജും 300 രൂപവീതം റിസ്‌ക് അലവന്‍സും നല്‍കണമെന്നാണ് ആവശ്യം. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ്, പൊലീസ് ട്രെയിനിങ് കോളെജ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലുള്ള പൊലീസുകാര്‍ക്ക് പണം വേണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം.