| Sunday, 3rd November 2019, 2:50 pm

വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ; നിഷ്പക്ഷ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.എ.പി.എ ചുമത്തി സി.പി.ഐ.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.ക്കും ഉത്തരമേഖലാ ഐ.ജിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐ.എം നേതാക്കളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ബെഹറയുടെ നിര്‍ദേശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു തെളിവുകള്‍ എടുത്ത ശേഷം യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് ആസ്ഥാനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more