തിയേറ്റര്‍ കത്തിയ കലാശക്കൊട്ട്; കൈതിയും ലിയോയും റോളക്‌സും ഒന്നിച്ച ലോകിവേഴ്‌സ് തീം പുറത്ത്
Film News
തിയേറ്റര്‍ കത്തിയ കലാശക്കൊട്ട്; കൈതിയും ലിയോയും റോളക്‌സും ഒന്നിച്ച ലോകിവേഴ്‌സ് തീം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th October 2023, 9:32 pm

ലിയോ തിയേറ്ററില്‍ കണ്ട പ്രേക്ഷകര്‍ക്ക് ലഭിച്ച സര്‍പ്രൈസായിരുന്നു സിനിമ അവസാനിച്ചപ്പോള്‍ വന്ന പാട്ട്. ഇതുവരെ ലോകേഷ് സിനിമാറ്റിക് യൂണിവേള്‌സിലെ പ്രധാനകഥാപാത്രങ്ങളുടെ തീമെല്ലാം കൂട്ടിയിണക്കി അനിരുദ്ധ് ഒരുക്കിയ ലോകിവേഴ്‌സ് തീം സിനിമയുടെ അവസാനമാണ് പ്ലേ ചെയ്തത്.

വിക്രത്തില്‍ തുടങ്ങി ലിയോയിലേക്കും കൈതിയിലേക്കും റോളക്‌സിലേക്കുമെല്ലാം സഞ്ചരിച്ച തീം ഒരു വിരുന്ന് തന്നെയായിരുന്നു. ഈ പാട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഇതിനോടകം 461 കോടിയോളം നേടി കഴിഞ്ഞു. കഴിഞ്ഞ 19നാണ് ചിത്രം റിലീസ് ചെയ്തത്. വിജയ് നായകനായ ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

Content Highlight: Lokiverse 2.0 theme out