| Friday, 18th January 2019, 6:39 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ചില്‍ അറിയാം; അങ്കത്തിനൊരുങ്ങി മുന്നണികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറോ ഏഴോ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക.

ALSO READ: ദേശീയത കുറഞ്ഞെന്ന് സംശയം,’കംബോജിന് പകരം ഭാരതീയ’; പേര് മാറ്റി ബി.ജെ.പി യുവജന നേതാവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എന്‍.ഡി.എ. മുന്നണിക്ക് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എസ്.പിയും ബി.എസ്.പിയും കൈകോര്‍്ക്കുന്നത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ടി.ആര്‍.എസും തൃണമൂലും എസ്.പിയും. ബി.എസ്.പിയും സഖ്യ ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ കര്‍ഷക വിഷയം ചര്‍ച്ചയാക്കി വിജയം നേടിയ കോണ്‍ഗ്രസ് മുന്നണി അതേതന്ത്രം 2019ലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. എ.ന്‍ഡി.എയെ തളയ്ക്കാന്‍ വിശാലസഖ്യമെന്ന ആശയം യെച്ചൂരിയടക്കമുള്ള രാഷ്ടീയ നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും തീരുമാനമായിട്ടില്ല.

We use cookies to give you the best possible experience. Learn more