|

ലിയോ കൈതി പോലെയൊരു പടം; സെക്കൻഡ് സിംഗിൾ വൈകും: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ കൈതി പോലെയൊരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിൻറെ സെക്കൻഡ് സിംഗിൾ എത്താൻ വൈകുമെന്നും സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ലിയോയെന്നും ലോകേഷ് പറഞ്ഞു. ഒരു പരിപാടി ഉദ്ഘാടനം ചെയ്യവേ കാണികളോട് സംസാരിക്കുകയായിരുന്നു ലോകേഷ്.

ലിയോയുടെ സെക്കൻഡ് സിംഗിൾ എപ്പോൾ എത്തും എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ലിയോയുടെ സെക്കൻഡ് സിംഗിൾ വൈകുമെന്ന് വിചാരിക്കുന്നു. സാധാരണ സിനിമകൾക്കുള്ളതുപോലെ ഫസ്റ്റ് സിംഗിളെന്നോ സെക്കൻഡ് സിംഗിൾ എന്നോ ലിയോക്കില്ല, ഇത് കൈതി പോലൊരു ചിത്രമാണ്,’ ലോകേഷ് പറഞ്ഞു.

വിജയ് നായകനാകുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായതായി ലോകേഷ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചിരുന്നു. ‘രണ്ടാമത്തെ ചിത്രവും പൂർത്തിയാക്കി, നന്ദി അണ്ണാ’ എന്നായിരുന്നു വിജയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ലോകേഷ് ട്വിറ്ററിൽ കുറിച്ചത്.

ഏറ്റവും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന ‘നാ റെഡി താന്‍’ എന്ന് തുടങ്ങുന്ന ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രം 2023 ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തും. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content highlights: Lokesh Kananagaraj on Leo movie