Entertainment news
സ്വപ്നത്തിനൊപ്പം നിന്ന വിജയ് അണ്ണന് നന്ദി; ലിയോ ആരും സ്‌പോയില്‍ ചെയ്യരുത്: കുറിപ്പുമായി ലോകേഷ്
റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലിയോ സിനിമായുടെ ക്രൂവിന് നന്ദി പറഞ്ഞ് സംവിധായകന്‍ ലോകേഷ് കനകരാജ്. സിനിമ എല്‍.സി.യുവിലാണോ എന്നറിയാന്‍ കുറച്ച് സമയം കൂടി കാത്തിരിക്കുവെന്നും
അദ്ദേഹം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഒപ്പം സ്വപ്നം സാധ്യമാക്കാന്‍ കൂടെ നിന്ന നടന്‍ വിജയിക്കും ലോകേഷ് നന്ദി പറയുന്നുണ്ട്.
സിനിമ ആദ്യ ഷോ കാണുന്നവര്‍ മറ്റുള്ളവരുടെ ആസ്വാദന.l അനുഭവം കളയരുതെന്ന അഭ്യര്‍ത്ഥനയും ലോകേഷ് മുന്നോട്ടുവെക്കുന്നു. റെക്കോഡ് റിലീസാണ് ലിയോക്ക് ലോകമെമ്പാടും. ലഭിച്ചത്. കേരളത്തിലെ ആദ്യ ഷോ പലര്‍ച്ചെ നാലുമണിക്കാണ്.
ലോകേഷ് കനകരാജ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ലിയോയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വൈകാരികവും അതിശയകരവുമായിട്ടാണ് ഈ സമയത്തെ തോന്നുന്നത്.
എന്റെ കാഴ്ചപ്പാട്, സ്വപ്നം മുന്നോട്ടുകൊണ്ടുവരാന്‍ എല്ലാം നല്‍കിയതിന് എന്റെ പ്രിയപ്പെട്ട ദളപതി വിജയ് അണ്ണനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങളോടും ഒരുപാട് നന്ദിയും ബഹുമാനവും.
കൂടാതെ ഈ സിനിമയില്‍ തങ്ങളുടെ രക്തവും വിയര്‍പ്പും പകര്‍ന്ന എല്ലാവരോടും നന്ദി അറിയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.
ഞങ്ങള്‍ ‘ലിയോ’യുടെ ജോലികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി, ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കാന്‍ രാവും പകലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി. അവര്‍ ഈ സിനിമയില്‍ ജോലി ചെയ്യുന്ന ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു, ഒപ്പം സിനിമയിലെ അഭിനേതാക്കളില്‍ നിന്നും അണിയറപ്രവര്‍ത്തകരില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിച്ചു.
ഒപ്പം എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക്, നിങ്ങള്‍ എനിക്ക് ചൊരിഞ്ഞ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ‘ലിയോ’ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങളുടേതാകാന്‍ പോകുകയാണ്.
നിങ്ങള്‍ക്ക് അതിശയകരമായ ഒരു സിനിമനുഭവം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, കൂടാതെ ഓരോ വ്യക്തിക്കും സന്തോഷകരമായ അനുഭവം ലഭിക്കാന്‍ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നതിനാല്‍ സിനിമയുടെ സ്പോയിലറുകള്‍ പങ്കിടരുതെന്ന് ഞാന്‍ നിങ്ങളോട് ദയയോടെ അഭ്യര്‍ത്ഥിക്കുന്നു.
ഈ സിനിമ ‘LCU’ ആണോ അല്ലയോ എന്ന നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍, കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ കാത്തിരിക്കു.
നന്ദി ലോകേഷ് കനകരാജ്
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.
Content Highlight: Lokesh Kanakaraj thanking vijay for leo