കൈതിയില്‍ ഉള്ളത് പോലെ തന്നെ ഒരു കാര്യം വിക്രമിലുമുണ്ട്: വെളിപ്പെടുത്തി ലോകേഷ്
Entertainment news
കൈതിയില്‍ ഉള്ളത് പോലെ തന്നെ ഒരു കാര്യം വിക്രമിലുമുണ്ട്: വെളിപ്പെടുത്തി ലോകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th May 2022, 7:49 pm

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രം വിക്രം റിലീസിനൊരുങ്ങുകയാണ്. കമലിന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്‍ തുടങ്ങിയ വലിയ താരനിര അണി നിരക്കുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ‘തമിഴ് സിനിമ റിവ്യു’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുന്‍ ചിത്രമായ കൈതിയില്‍ ഉള്ളത് പോലെ തന്നെ ഒരു സാമ്യത വിക്രമിലും ഉണ്ടെന്നാണ് ലോകേഷ് പറയുന്നത്.

കൈതിയിലെ പോലെ തന്നെ വിക്രവും ഒരു രാത്രി നടക്കുന്ന കഥയാണെന്നാണ് ലോകേഷ് അഭിമുഖത്തില്‍ പറയുന്നത്.
ലോകേഷ് കാര്‍ത്തിയുമായി ഒന്നിച്ച കൈതി ആ വര്‍ഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

വിക്രമിന് ശേഷം വിജയെ വെച്ചുള്ള ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഘടക്കുമെന്നും ആ ചിത്രം നൂറ് ശതമാനവും എന്റെ ചിത്രം തന്നെയാകുമെന്നും ലോകേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights : Lokesh kanakaraj says vikram have a similarity with his old movie Kaithi