| Sunday, 8th October 2023, 7:00 pm

ലിയോയുടെ അവസാന 40 മിനിറ്റില്‍ ഒരുപാട് സര്‍പ്രൈസുകളുണ്ട്; വീണ്ടും സിനിമ കാണാന്‍ തോന്നും: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. വമ്പന്‍ ബജറ്റില്‍ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇപ്പോഴിതാ ലിയോയില്‍ ഒരുപാട് സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്ന് പറയുകയാണ് ലോകേഷ്. സിനിമയുടെ അവസാന 40 മിനിറ്റില്‍ ഒരുപാട് സര്‍പ്രൈസുകള്‍ ഉണ്ടെന്നാണ് ലോകേഷ് പറയുന്നത്.

തിയേറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ഹൈ കിട്ടാനുള്ളത് എല്ലാം സിനിമയില്‍ ഉണ്ടന്നും, ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ തോന്നുന്ന കാര്യങ്ങളാണ് അതെന്നും ലോകേഷ് പറയുന്നു.

‘എല്ലാ സിനിമയും ഒരേ പോലെ ഇരിക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ലിയോ ഒരു ആക്ഷന്‍ സിനിമയാണ്, അതിന് വേണ്ടിയുള്ള എല്ലാ ചേരുവകളും സിനിമയിലുണ്ട്. സിനിമയുടെ അവസാന 40 മിനിറ്റില്‍ കുറെ സര്‍പ്രൈസുകള്‍ കരുതി വെച്ചിട്ടുണ്ട്. അതെല്ലാം കാണുന്നവര്‍ക്ക് വീണ്ടും കാണാന്‍ തോന്നുന്ന പോലെയാണ് സെറ്റ് ചെയ്തിട്ടുള്ളത്,’ ലോകേഷ് പറയുന്നു.

ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി തമിഴ് സിനിമ റിവ്യു എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Lokesh Kanakaraj says that Leo movie will have lot of surpries and it will make huge impact

We use cookies to give you the best possible experience. Learn more