ലിയോ ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് കേരളത്തില്‍; കശ്മീരിലേക്ക് പോകാനുള്ള കാരണം പറഞ്ഞ് ലോകേഷ് കനകരാജ്‌
Entertainment news
ലിയോ ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് കേരളത്തില്‍; കശ്മീരിലേക്ക് പോകാനുള്ള കാരണം പറഞ്ഞ് ലോകേഷ് കനകരാജ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th October 2023, 10:00 pm

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ.

സിനിമയുടെ ഒരു പ്രധാന ലൊക്കേഷന്‍ കാശ്മീര്‍ ആയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ലിയോ ഷൂട്ട് ചെയ്യാന്‍ കാശ്മീര്‍ തെരെഞ്ഞെടുത്തതെന്ന് പറയുകയാണ് ലോകേഷ്.

സിനിമ ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് മൂന്നാറില്‍ ആയിരുന്നുവെന്നും എന്നാല്‍ സൗത്ത് ഇന്ത്യയില്‍ വിജയിയെ കൊണ്ട് പോയി റോഡില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് സ്ഥലം മാറ്റം എന്ന് കരുതിയാതെന്നും അങ്ങനെയാണ് കാശ്മീര്‍ തെരെഞ്ഞെടുത്തതെന്നുമാണ് ലോകേഷ് പറയുന്നത്.

‘ലിയോ ഷൂട്ട് ചെയ്യാന്‍ ആദ്യം ആലോചിച്ച് മൂന്നാര്‍ ആയിരുന്നു എന്നാല്‍ വിജയ് സാറിനെ കൊണ്ട് പോയി സൗത്ത് ഇന്ത്യയില്‍ എവിടെയും റോഡില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ കഴിയില്ലല്ലോ… ഒരു സാധാരണ ജീവിതം ജീവിക്കുന്ന പോലെ ഷൂട്ട് ചെയ്യാന്‍ ഒരിക്കലും ഈ സ്ഥലങ്ങളില്‍ ഒന്നും സാധിക്കില്ല, അതുകൊണ്ടാണ് കഥപറയുന്ന സ്ഥലം മാറ്റാമെന്ന് കരുതിയത്. അങ്ങനെയാണ് കശ്മീരിലേക്ക് എത്തുന്നത്,’ ലോകേഷ് പറയുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ദളപതി വിജയിയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ് എന്നിവരാണ്.

Content Highlight: Lokesh kanakaraj says about why leo shooted in kashmir