മാമന്നന്‍ മികച്ച ചിത്രമെന്ന് ലോകേഷ് കനകരാജ്. ചിത്രം കാണാന്‍ താന്‍ വൈകിയെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ലോകേഷ് പറയുന്നു.
‘മാമന്നന്‍ ട്രെന്റിലേക്ക് ഞാന്‍ ലേറ്റ് ആണെന്ന് അറിയാം എന്നാലും പറയെട്ടെ മാമന്നന്‍ മികച്ചൊരു ചിത്രമാണ്. എല്ലാ മേഖലയിലും ചിത്രം മികവ് പുലര്‍ത്തുന്നുണ്ട്. ഉദയനിധി സ്റ്റാലിനും, മാരി സെല്‍വരാജിനും എ.ആര്‍ റഹ്‌മാന്‍ സാറിനും ഒപ്പം ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, വടിവേലു തുടങ്ങി ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു,’ ലോകേഷ് കുറിപ്പില്‍ പറയുന്നു.
അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിനെ ഗ്ലോറിഫൈ ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്.
ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധി സ്റ്റാലിന്റെ കരിയറിലേയും ഏറ്റവും വലിയ കളക്ഷന്‍ നേടിയിരിക്കുന്ന ചിത്രവുമായിട്ടാണ് മാമന്നന്‍ തിയേറ്റര്‍ വിട്ടത്. 32 കോടി നേടിയ ഒരു കല്‍ ഒരു കണ്ണാടിയായിരുന്നു ഇതിന് മുന്നേ അദ്ദേഹത്തിന്റെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം.
മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉദയനിധി സ്റ്റാലിന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ ചിത്രം നേടിയിരുന്നു.
തനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നന്‍ ജൂണ്‍ 29 ബക്രീദ് ദിനത്തിലായിരുന്നു തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
Content Highlight: Lokesh kanakaraj post about Maamannan