കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. 110 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ച വിവരം ലോകേഷ് തന്നെയാണ് അറിയിച്ചിത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചിത്രം പാക്ക് അപ്പായ സന്തോഷം സംവിധായകന്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ വെടിവെക്കുന്നതും, തരംഗമായ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ‘പാര്‍ട്ടി ഇല്ലേ പുഷ്പാ’ എന്ന് ചോദിക്കുന്നതും പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു എന്ന് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
After 110 days of shoot it’s a WRAP 🔥
Thanx to the entire cast and crew for the EXTRAORDINARY effort! 🙏🏻@ikamalhaasan @VijaySethuOffl #FahadhFaasil @anirudhofficial #VIKRAM pic.twitter.com/5xwiFTHaZH— Lokesh Kanagaraj (@Dir_Lokesh) March 1, 2022
കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.
പലതവണ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പി.ആര്‍.ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തന്നെ കമല്‍ഹാസന്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം ‘റംഗൂണി’ലൂടെ ശ്രദ്ധ നേടിയ രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മാണം.
കെ.വി. അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍. കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്.
Content Highlight: Lokesh Kanakaraj Film Vikram wrap up shooting