തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. 2017ല്‍ റിലീസായ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായ കൈതി, വിജയ്യുടെ സിനിമയുമായി ക്ലാഷ് വെച്ച് 100 കോടി നേടിയതോടെ ലോകേഷ് കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു.
തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. 2017ല്‍ റിലീസായ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായ കൈതി, വിജയ്യുടെ സിനിമയുമായി ക്ലാഷ് വെച്ച് 100 കോടി നേടിയതോടെ ലോകേഷ് കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു.
പിന്നീട് വന്ന മാസ്റ്റര്‍ കൊവിഡ് കാലത്ത് തിയേറ്ററുകളുടെ രക്ഷകനായി മാറി. അതിന് ശേഷം കമല്‍ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രവും വലിയ വിജയമായി. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വിക്രം തമിഴ് നാട്ടിന് പുറത്തും വലിയ വിജയമായിരുന്നു. ചിത്രത്തോടൊപ്പം തന്നെ ഹിറ്റായിരുന്നു വിക്രത്തിലെ ഗാനങ്ങളും. സിനിമയിലെ ‘നായകന്‍ വീണ്ടും വരാര്‍’ എന്ന ഗാനം എഴുതിയത് തന്റെ അസിസ്റ്റന്റ് ആണെന്ന് പറയുകയാണ് ലോകേഷ്.
വിക്രത്തിലെ ‘പോര്‍ കണ്ട സിങ്കം’ എന്ന ഗാനവും അസിസ്റ്റന്റ് എഴുതിയതാണെന്നും സീന്‍ മാത്രം പറഞ്ഞുകൊടുത്തത് അതിനനുസരിച്ചുള്ള വരികള്‍ അദ്ദേഹം എഴുതിത്തരുമെന്നും ലോകേഷ് പറഞ്ഞു. പത്ത് മണിക്ക് എഴുതാന്‍ തുടങ്ങിയ ഗാനം പതിനൊന്ന് മണി ആകുമ്പോഴേക്കും എഴുതിക്കഴിഞ്ഞെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
‘വിക്രത്തിലെ ‘നായകന്‍ വീണ്ടും വരാര്‍’ എന്ന പാട്ട് എന്റെ അസിസ്റ്റന്റ് എഴുതിയതാണ്. അവനോട് ഞാന്‍ സീനെല്ലാം പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ വരികളുമായി വരാമെന്ന് പറഞ്ഞിട്ട് ചെയ്തതാണ് ആ പാട്ട്. ‘പോര്‍ കണ്ട സിങ്കം’ എന്ന പാട്ടും എഴുതിയത് അവന്‍ തന്നെയാണ്.
രാവിലെ പത്ത് മണിക്ക് എഴുതാന്‍ തുടങ്ങി പതിനൊന്ന് മണിയായപ്പോഴേക്കും എഴുതി തീര്‍ത്ത പാട്ടാണ് അത്. വേഗം ഷൂട്ട് ചെയ്യണം. അതിന് മുമ്പ് നീയൊന്ന് എഴുതിത്തരു എന്ന് പറഞ്ഞ് അവനെ കൊണ്ട് എഴുതിപ്പിച്ചതാണ്. എന്താണ് നമുക്ക് വേണ്ടതെന്ന് പറഞ്ഞാല്‍ മാത്രം മതി അവന്‍ കൃത്യമായി അത് ചെയ്തുതരും,’ ലോകേഷ് കനകരാജ് പറയുന്നു.
Content Highlight: Lokesh Kanagaraj Talks About Songs In Vikram Movie