ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഇനി വരുന്ന ചിത്രങ്ങളെ പറ്റി സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. റോളക്‌സ് സ്റ്റാന്‍ഡ് എലോണ്‍, കൈതി 2, വിക്രം 2 എന്നിവയാണ് എല്‍.സി.യുവില്‍ ഇനി വരുന്ന സിനിമകളെന്ന് ലോകേഷ് പറഞ്ഞു. വിക്രം 2 എന്‍ഡ് ഗെയ്മാക്കാന്‍ പ്ലാനുണ്ടെന്നും ലിയോ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.
‘യൂണിവേഴ്‌സിനുള്ളില്‍ വരുന്ന ചിത്രമാണ് കൈതി ടു, പിന്നെ റോളക്‌സ് സ്റ്റാന്‍ഡ് എലോണ്‍ സിനിമ വരുന്നുണ്ട്. കമല്‍ സാറിന്റെ വിക്രം 2 ഉണ്ട്. വിക്രം 2 എല്‍.സി.യുവിന്റെ എന്‍ഡ് ഗെയ്മായി ചെയ്യാന്‍ പ്ലാനുണ്ട്,’ ലോകേഷ് പറഞ്ഞു.
ഒക്ടോബര്‍ 19നാണ് വിജയ് നായകനായ ലിയോ തിയേറ്ററിലെത്തിയത്. സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 148.5 കോടി രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.
ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് വിവരം പങ്കുവെച്ചത്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയില്‍പരം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികളുടെ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.
വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും മുന്നിലാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.
Content Highlight: Lokesh kanagaraj about the end game of lcu