തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടില്‍ ബി.ജെ.പി നില്‍ക്കവേ പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കുമ്മനം രാജശേഖരനോട് ലോകായുക്ത ആവശ്യപ്പെട്ടു. നിലവില്‍ എസ്. പി ജയകുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സാണ് ഈ കേസനേഷിക്കുന്നത്.
മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന് ബി.ജെ.പി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെയും പരാമര്‍ശങ്ങളുണ്ട്.
ഇക്കാര്യം പുറത്തുവന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലാവുകയും വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ ബി.ജെ.പി സംസ്ഥാന സമിതി എത്തിച്ചേരുകയും ചെയ്തിരുന്നു. നേരത്തെ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍.എസ് വിനോദിനെ ബി.ജെ.പി പുറത്താക്കിയിരുന്നു.