| Thursday, 13th August 2020, 5:20 pm

ഭക്ഷണക്കിറ്റ് വിതരണം: മന്ത്രി കെ.ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് മുഖേന ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെത്തുടര്‍ന്നാണ് ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചത്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ജൂണില്‍ റംസാനുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റ് മുഖേന മലപ്പുറം ജില്ലയില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്തത് വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്.

ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ആഗസ്റ്റ് 24ന് മുന്‍പ് വിശദീകരണം നല്‍കാനാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്. പരാതി ഫയലില്‍ സ്വീകരിക്കുന്നതിനു മുമ്പ് വിഷയത്തില്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിക്ക് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: lokayukta-sends-notice-to-kt-jaleel

We use cookies to give you the best possible experience. Learn more