പിണറായി വിജയനെതിരായുള്ള ദുരിതാശ്വാസ കേസിലെ ഹരജി; മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത
Kerala News
പിണറായി വിജയനെതിരായുള്ള ദുരിതാശ്വാസ കേസിലെ ഹരജി; മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2023, 11:04 am

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള  ദുരിതാശ്വാസ കേസിലെ വിധി മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ഭിന്നമായ അഭിപ്രായമുള്ളതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത അറിയിച്ചു.

നിലവില്‍ ഈ കേസില്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ജസ്റ്റിസ് സിറിയ ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനും ഇടയിലാണ് കേസില്‍ ഭിന്നാഭിപ്രായമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയായിരുന്നു വെള്ളിയാഴ്ച കോടതി കേസ് പരിഗണിച്ചത്.

എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എം.എല്‍എ. കെ.കെ. രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയാണ് ഇന്ന് പരിഗണിച്ചത്.

content highlight: Lokayukta against Pinarayi Vijayan; The High Court left it to a three-judge bench