Pravasi
പ്രവാസികള്‍ക്കായി പുതിയ ചുവടുവെപ്പ്, ലോക കേരള സഭ സെക്രട്ടേറിയേറ്റിന് സ്ഥിരം ആസ്ഥാനം; ഉദ്ഘാടനം ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 21, 03:13 pm
Thursday, 21st November 2019, 8:43 pm

തിരുവനന്തപുരം: ലോക കേരള സഭയുടെ സെക്രട്ടേറിയേറ്റ് ഓഫീസ് ഉദ്ഘാടനം നവംബര്‍ 22ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം നിര്‍വഹിക്കുക.

നിയസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാന മന്ദിരത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി ആദ്യം ചേരും.

ലോക കേരള സഭയുടെ മുന്നോടിയായി പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര സെമിനാറുകള്‍, ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശില്‍പ്പശാല എന്നിവ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയില്‍ മത്സരങ്ങള്‍ ഉണ്ടാകുമെന്നും സംഘാടകര്‍ പറഞ്ഞു.

ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവ പൂര്‍വ്വം പരിഗണിച്ച് നടപ്പിലാക്കുകയാണെന്ന് നേരത്തേ  മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.