തിരുവനന്തപുരം: ലോക കേരളസഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് 182 പേരാണ് പട്ടികയിലുള്ളത്. 174 പേരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ യു.എ.ഇയില്‍ നിന്ന് 28 അംഗങ്ങളും 32 ക്ഷണിതാക്കളുമാണുള്ളത്.
ജൂണില്‍ ലോക കേരളസഭ സമ്മേളിച്ചിരുന്നു. അന്ന് പുതിയ അംഗങ്ങളേയും ക്ഷണിതാക്കളേയും ഉള്‍പ്പെടുത്തിയെങ്കിലും ഇവരുടെ പട്ടിക സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
യു.എ.ഇയില്‍ നിന്നുള്ള 28 അംഗങ്ങളില്‍ വ്യവസായികളായ എം.എ. യുസഫലി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള, ഡോ. ഷംസീര്‍ വയലില്‍, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, സി.പി. സാലിഹ് എന്നിവര്‍ ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സണ്ണിവര്‍ക്കി, നടിയും റേഡിയോ പ്രവര്‍ത്തകയുമായ നൈല ഉഷ, മാധ്യമപ്രവര്‍ത്തകരായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, തന്‍സി ഹാഷിര്‍, ശാസ്ത്രഞ്ജന്‍ ഡോ. എം. അനിരുദ്ധന്‍, സാമൂഹിക പ്രവര്‍ത്തകരായ അഡ്വ. വൈ.എ. റഹീം, ഒ.വി. മുസ്തഫ, ഡോ. പുത്തൂര്‍ റഹ്‌മാന്‍, പി.കെ. അന്‍വര്‍ നഹ, മഹാദേവന്‍ വാഴശ്ശേരി, പി.വി. പദ്മനാഭന്‍, വി.ടി. സലീം, അനിത ശ്രീകുമാര്‍, എന്‍.കെ. കുഞ്ഞഹമ്മദ്, ജോണി കുരുവിള, അനിത ശ്രീകുമാര്‍, സജാദ് സാഹിര്‍, പി.കെ. അഷ്റഫ്, സൈമണ്‍ സാമുവേല്‍, ആര്‍.പി. മുരളി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.