തിരുവനന്തപുരം: ലോക കേരളസഭ ഭക്ഷണ വിവാദത്തില്‍ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. 80 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വെയ്ക്കുന്നത്. സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കി.
ലോക കേരള സഭയ്ക്കായി ഭക്ഷണത്തിന് വലിയ തുക ചെലവാക്കിയെന്ന വാര്‍ത്തകള്‍ വിവാദം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് റാവിസ് ഗ്രൂപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാല്‍ പണം ഈടാക്കാന്‍ താത്പര്യവുമില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോക കേരള സഭയുമായി ബന്ധപ്പെട്ടുയര്‍ന്നത് അനാവശ്യ വിവാദമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.