| Tuesday, 8th January 2019, 10:17 pm

മുന്നാക്ക സാമ്പത്തിക സംവരണബില്‍ ലോക്‌സഭയില്‍ പാസായി; കോണ്‍ഗ്രസും സി.പി.ഐ.എമ്മും അനുകൂലിച്ചു; ഡെപ്യൂട്ടി സ്പീക്കര്‍ ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്നോക്ക സമുദായങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്സഭ പാസാക്കി. 323 പേര്‍ അനുകൂലിക്കുകയും മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലീഗില്‍ നിന്ന് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും എം.ഐ.എമ്മില്‍ നിന്ന് ഒവൈസിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും അനുകൂലിച്ചാണ് വോട്ടു ചെയ്തത്. ഐ.എ.ഡി.എം.കെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും സഭയില്‍ നിന്ന് ഇറങ്ങിപോയി.

ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.

ലീഗിനെയും എ.ഐ.എ.ഡി.എം.കെ യെയും കൂടാതെ തൃണമൂലും ഒവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്തത്. ബില്ലിനെ എതിര്‍ത്തെങ്കിലും തൃണമൂലും എ.ഐ.എ.ഡി.എം.കെയും സഭ ബഹിഷ്‌ക്കരിച്ച് പോവുകയാണുണ്ടായത്. 71 അംഗങ്ങളാണ് ഇരുപാര്‍ട്ടികള്‍ക്കുമായുള്ളത്.

മുന്നാക്ക സംവരണം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള നീക്കം രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് സി.പി.ഐ.എം പി.ബി ഇന്ന് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ലോക്‌സഭയില്‍ അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു.

“കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും വിപുലമായ ചര്‍ച്ചയില്ലാതെ നടപ്പിലാക്കരുതെന്നും തീരുമാനം നടപ്പാക്കല്‍ ദുഷ്‌കരമായിരിക്കുമെന്നും പി.ബി പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രി തവര്‍ചന്ദ്ഗെഹ്‌ലോട്ടാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. തീരുമാനം സുപ്രീംകോടതി തള്ളില്ല. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്നു പ്രശ്‌നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more