കര്‍ണാടക ബി.ജെ.പിയില്‍ അസ്വാരസ്യങ്ങള്‍; എം.പിയും എം.എല്‍.എയും രാജിക്കൊരുങ്ങുന്നു
national news
കര്‍ണാടക ബി.ജെ.പിയില്‍ അസ്വാരസ്യങ്ങള്‍; എം.പിയും എം.എല്‍.എയും രാജിക്കൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 11:20 am

അധികാരത്തിലേറിയ നാള്‍ മുതല്‍ കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിലും പാര്‍ട്ടിയിലും അസ്വാരസ്യങ്ങളാണ്. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതിലും മന്ത്രിസ്ഥാനം നല്‍കാത്തതിലും ആരംഭിച്ചതാണത്. ഇപ്പോള്‍ ഒരു ബി.ജെ.പി എം.പിയും എം.എല്‍.എയും രാജിക്കൊരുങ്ങുന്നതാണ് കര്‍ണാടക ബി.ജെ.പിയെ വലയ്ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചാമരജനാര്‍ എം.പി വി ശ്രീനിവാസ പ്രസാദും മരുമകനും നന്‍ജാന്‍ഗുഡ് എം.എല്‍.എയുമായ ബി. ഹര്‍ഷവര്‍ധനുമാണ് രാജിക്കൊരുങ്ങുന്നത്. തങ്ങളുടെ മണ്ഡലത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതാണ് ബി.എസ് യെദിയൂരപ്പ സര്‍ക്കാരിനോട് ഇവര്‍ക്ക് എതിര്‍പ്പുണ്ടാവാന്‍ കാരണം.ഈ കാര്യത്തെ ചൊല്ലിയാണ് ഇവര്‍ രാജിക്കൊരുങ്ങുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പിണങ്ങിയാണ് കോണ്‍ഗ്രസ് വിട്ട് ശ്രീനിവാസ പ്രസാദ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹര്‍ഷവര്‍ധന്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നേതൃത്വം ആരംഭിച്ചു. രാജിക്കാര്യത്തില്‍ ഇരുമനസ്സാണുള്ളതെന്നും വരും ദിവസങ്ങളില്‍ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ശ്രീനീവാസ പ്രസാദും ഹര്‍ഷവര്‍ധനും പറഞ്ഞു.