ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി
national news
ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 7:44 am

ന്യൂദ​ൽ​ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. 91 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. 42 തെ​ക്കേ​യി​ന്ത്യ​ന്‍ മ​ണ്ഡ​ല​ങ്ങ​ളും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ബി​ഹാ​റി​ലു​മാ​യി പ​ന്ത്ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലു​മാ​യി 42 സീ​റ്റു​ക​ളി​ലും, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നാ​ണ് വോ​ട്ടെ​ടു​പ്പ്.

അ​സ​മി​ലും ഒ​ഡീ​ഷ​യി​ലും നാ​ലു സീ​റ്റു​ക​ൾ വീ​ത​വും ഇ​ന്ന് വി​ധി​യെ​ഴു​തും. ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, സി​ക്കിം എ​ന്നീ മു​ന്നു നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള വോ​ട്ട​ടെു​പ്പും ഇ​ന്നാ​ണ്. തെ​ക്കേ ഇ​ന്ത്യ​യി​ലെ 45 സീ​റ്റു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിലെ 80ൽ എട്ട് സീറ്റുകളിൽ ഇന്ന് പോളിങ് നടക്കും.

സഹാറൺപൂർ, ഗാസിയാബാദ്, ഖൈറാന, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗർ എന്നിവയാണ് പ്രധാന മണ്ഡലങ്ങൾ. മായാവതി, അഖിലേഷ് യാദവ്, അജിത് സിംഗ് ത്രയമാണ് ഇവിടെ ബി.ജെ.പിയെ എതിരിടുന്നത്. സഖ്യമില്ലാതെ കോൺഗ്രസ് ഇവിടെ ഒറ്റക്കാണ് മത്സരിക്കുന്നത്.

പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിൻ ഗഡ്കരി(നാഗ്പൂർ), കിരൺ റിജിജു(വടക്കൻ അരുണാചൽ), ജനറൽ വി.കെ. സിംഗ്(ഗാസിയാബാദ്), സത്യപാൽ സിംഗ്(ബാൽഘട്ട്), മഹേഷ് ശർമ്മ( ഗൗതം ബുദ്ധ നഗർ), ആർ.ജെ.ഡി. തലവൻ അജിത് സിങ്ങും മകൻ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.